കല്ലടിക്കോട്: കരിമ്പ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രണ്ടുദിവസമായി നടത്തിവന്ന ഗ്രാമരക്ഷായാത്ര സമാപിച്ചു. സമാപന സമ്മേളനം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എസ്. ജയഘോഷ് ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി. ഷൈജു അധ്യക്ഷത വഹിച്ചു.
നൗഫൽ തങ്ങൾ, രക്ഷായാത്ര ക്യാപ്റ്റൻ സി.എം. നൗഷാദ്, ആന്റണി മതിപ്പുറം, എം.കെ. മുഹമ്മദ് ഇബ്രാഹിം, സി.കെ. മുഹമ്മദ് മുസ്തഫ, കെ.കെ. ചന്ദ്രൻ, മുഹമ്മദ് നവാസ്, ജയ്സൺ ചാക്കോ, രാജി പഴയ കളം, മാത്യു കല്ലടിക്കോട്, എൻ.പി. രാജൻ, ഹെറിൻഡ് വി. ജോസ്, എ.കെ. അലിമൂത്ത്, പി. സുരേഷ്, ജെന്നി ജോൺ, ഉമൈബാൻ, ലത തുടങ്ങിയവർ പ്രസംഗിച്ചു.